യോവിച് ഫിയോറെന്റിനയിൽ എത്തും

റയൽ മാഡ്രിഡ് മുന്നേറ്റ താരം ലൂക്കാസ് യോവിചിനെ ലോണിൽ ടീമിൽ എത്തിക്കാൻ ഫ്‌യോറെന്റിന. സെർബിയൻ താരത്തെ ഒരു വർഷത്തെ ലോണിൽ എത്തിക്കാൻ ആണ് സീരി എ ടീമിന്റെ ശ്രമം. യോവിചിന്റെ പകുതി സാലറി മാഡ്രിഡ് നല്കുമെന്നാണ് ഫ്‌യോറെന്റിന കരുതുന്നത്.

2019 ൽ ഫ്രാങ്ക്ഫർട്ടിൽ നിന്നും മാഡ്രിഡിൽ എത്തിയ മുന്നേറ്റ താരത്തിന് ഒരിക്കലും ടീമിലെ സ്ഥിരക്കാരൻ ആവാൻ കഴിഞ്ഞില്ല. മൂന്ന് സീസണുകളിൽ ആയി ആകെ 51 മത്സരങ്ങൾ മാത്രമാണ് റയലിന്റെ കുപ്പായത്തിൽ ഇറങ്ങിയത്. 2020-21 സീസണിൽ ഫ്രാങ്ക്ഫർട്ടിനായി ലോണിലും കളിച്ചിരുന്നു.

വ്ലാഹോവിച് യുവന്റസിലേക്ക് ചേക്കേറിയ ശേഷം പകരക്കാരെ കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഫ്‌യോറെന്റിന യോവിക്കിനെ എത്തിക്കുന്നത്.

Previous articleദിനേശ് കാർത്തിക് എല്ലാവർക്കും പ്രചോദനമാണെന്ന് ഹർദിക് പാണ്ഡ്യ
Next articleപെപ്പിനൊപ്പം മടങ്ങി എത്താൻ മരെസ്ക