ഫലങ്ങള്‍ ലഭിയ്ക്കുന്നില്ലെങ്കിൽ, പ്രോസസ്സിൽ വിശ്വസിക്കുന്നത് പ്രയാസകരം – മോമിനുള്‍ ഹക്ക്

Bangladeshpakistan

പാക്കിസ്ഥാനോട് രണ്ടാം ടെസ്റ്റിലും പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാദേശിന്റെ തോല്‍വി സഹിക്കുവാനാകുന്നില്ലെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. 11 ടെസ്റ്റിൽ 8 എണ്ണത്തിലും മോമിനുളിന്റെ കീഴിൽ ബംഗ്ലാദേശ് പരാജയം ഏറ്റുവാങ്ങി. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ താന്‍ പരാജയം ആണെന്ന് മോമിനുള്‍ വ്യക്തമാക്കി.

രണ്ട് ദിവസത്തെ കളി നഷ്ടമായ ശേഷമാണ് ബംഗ്ലാദേശ് പാക്കിസ്ഥാനോട് പരാജയം ഏറ്റുവാങ്ങിയത്. മോമിനുള്ളിന് കീഴിൽ ബംഗ്ലാദേശ് നേടിയ രണ്ട് വിജയങ്ങള്‍ വന്നത് സിംബാബ്‍വേയ്ക്കെതിരെ ആണ്. അന്തിമമായി ഫലങ്ങള്‍ എന്താണെന്നതിലാണ് കാര്യമെന്നും താന്‍ ടെസ്റ്റ് ടീമിനെ മാറ്റിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും മോമിനുള്‍ വ്യക്തമാക്കി.

ഈ പ്രോസസ്സിൽ ആളുകള്‍ വിശ്വസിക്കുക എന്നത് വിജയം ലഭിയ്ക്കാത്തിടത്തോളം കാലം പ്രയാസകരമാണെന്നും മോമിനുള്ള വ്യക്തമാക്കി.

Previous articleവന്നിട്ട് ആറ് മാസമായില്ല, പി എസ് ജി വിടാൻ വൈനാൾഡം ശ്രമിക്കുന്നു
Next articleറെയിൽവേ എഫ് സി ഐ എഫ് എ ഷീൽഡ് സെമി ഫൈനലിൽ