വന്നിട്ട് ആറ് മാസമായില്ല, പി എസ് ജി വിടാൻ വൈനാൾഡം ശ്രമിക്കുന്നു

Newsroom

കഴിഞ്ഞ വേനൽക്കാലത്ത് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് എത്തിയ ഡച്ച് താരം വൈനാൽഡം ക്ലബ് വിടാൻ ശ്രമിക്കുന്നു. ഡച്ചുകാരൻ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടക്കാാത്തത് ആണ് താരം ക്ലബ് വിടാൻ ശ്രമിക്കാൻ കാരണം. 31കാരനായ മിഡ്‌ഫീൽഡർ ജനുവരിയിൽ പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരാൻ നോക്കുന്നതായി സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ കഴിഞ്ഞ ജൂലൈയിൽ ആണ് വൈനാൾഡം ലിവർപൂൾ വിട്ട് പി എസ് ജിയിൽ എത്തിയത്.

ഇപ്പോൾ ന്യൂകാസിൽ അടക്കമുള്ള ക്ലബുകൾ താരത്തിനായി ശ്രമിക്കുന്നുണ്ട്. എന്നാൽ താരത്തെ ക്ലബ് വിടാൻ പി എസ് ജി അനുവദിക്കുമോ എന്നത് സംശയമാണ്. പി എസ് ജിയിൽ എത്തിയിട്ട് ആകെ 10 മത്സരങ്ങളിൽ മാത്രമെ താരം സ്റ്റാർട്ട് ചെയ്തുള്ളൂ. ബാഴ്സലോണയുടെ ഓഫർ നിരസിച്ചായിരുന്നു താരം പി എസ് ജിയിലേക്ക് പോയത്‌