വിഹാരിക്ക് കന്നി സെഞ്ചുറി, ഇശാന്തിന് അർദ്ധ സെഞ്ചുറി; ഇന്ത്യ ശക്തമായ നിലയിൽ

Photo: Twitter/@BCCI
- Advertisement -

വെസ്റ്റിൻഡീസിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ്  ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യ ശക്തമായ നിലയിൽ. ഇന്ത്യക്ക് വേണ്ടി ഹനുമ വിഹാരി സെഞ്ചുറി നേടിയപ്പോൾ ഇഷാന്ത് ശർമ്മ അർദ്ധ സെഞ്ചുറിയും നേടി. ഹനുമ വിഹാരി 106 റൺസോടെയും ഇഷാന്ത് ശർമ്മ 51 റൺസോടെയും ക്രീസിൽ ഉണ്ട്. ഹനുമ വിഹാരിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ചുറിയാണ് ഇത്. അതെ സമയം ടെസ്റ്റിൽ ഇഷാന്ത് ശർമയുടെ ആദ്യ ടെസ്റ്റ് അർദ്ധ സെഞ്ചുറി കൂടിയാണ്.

അവസാനം റിപ്പോർട്ട് ലഭിക്കുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 405 റൺസ് എടുത്തിട്ടുണ്ട്. രണ്ടാം ദിവസമായ ഇന്ന് റിഷഭ് പന്ത് 27 റൺസ് എടുത്തും രവീന്ദ്ര ജഡേജ 16 റൺസും എടുത്ത് പുറത്തായി.

Advertisement