വിശാൽ കെയ്ത് ഇനി ചെന്നൈയിന്റെ ഗോൾകീപ്പർ

- Advertisement -

ഗോൾ കീപ്പർ വിശാൽ കെയ്തിനെ ചെന്നൈയിൻ എഫ് സി സ്വന്തമാക്കി. പൂനെ സിറ്റിയുടെ ഗോൾകീപ്പർ ആയിരുന്ന കെയ്ത് ആ ക്ലബ് ഇല്ലാതായതോടെയാണ് ചെന്നൈയിനിലേക്ക് എത്തിയത്. ഇന്ത്യയിലെ വളർന്നു വരുന്ന ഗോൾ കീപ്പർമാരിൽ ഏറ്റവും ടാലന്റ് ഉള്ള താരങ്ങളിൽ ഒന്നാണ് വിശാൽ. കഴിഞ്ഞ സീസണിൽ താരത്തിന് അത്ര മികച്ചത് ആയിരുന്നില്ല എങ്കിലും 2017-18 സീസണിൽ താരം പൂനെയ്ക്ക് വേണ്ടി മികച്ചു നിന്നിരുന്നു.

ഇപ്പോൾ നാലു വർഷത്തെ കരാറിലാണ് താരം ചെന്നൈയിനിൽ എത്തിയത്. അവസാന മൂന്നു സീസണിലും വിശാൽ കെയ്ത് പൂനെയിൽ ആയിരുന്നു. മുമ്പ് ഷില്ലോങ്ങ് ലജോങ്ങിന്റെ വല കാത്തുകൊണ്ടാണ് വിഷാൽ കെയ്ത് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ നേടിയത്. ഹിമാചൽ പ്രദേശ് സ്വദേശിയായ വിശാൽ എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. മുമ്പ് ഇന്ത്യൻ അണ്ടർ 23 ടീമിന്റെ വല കാത്തിട്ടുണ്ട്.

Advertisement