ഗുണതിലകയ്ക്ക് സെഞ്ച്വറി, പാകിസ്താന് 298 റൺസ് വിജയ ലക്ഷ്യം

പാകിസ്ഥാനെതിരായ ഏകദിന മത്സരത്തിൽ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് എടുത്തു. ഓപണർ ഗുണതിലകയുടെ തകർപ്പൻ ഇന്നിങ്സ് ആണ് ശ്രീലങ്കയ്ക്ക് ഈ സ്കോർ നൽകിയത്. 133 റൺസുമായി ഗുണതിലകയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ ആയത്. 134 പന്തിൽ നിന്ന് 16 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഗുണതിലകയുടെ ഇന്നിങ്സ്.

അവസാന ഓവറുകളിൽ ആഞ്ഞടിച്ച ശനകയുടെ ഇന്നിങ്സും ശ്രീലങ്കയ്ക്ക് സഹായകമായി. 24 പന്തിൽ നിന്ന് 45 റൺസ് ആണ് ശനക എടുത്തത്. ബനുക, തിരിമനെ എന്നിവർ 36 റൺസ് വീതവും എടുത്തു. പാകിസ്താന് വേണ്ടി മുഹമ്മദ് ആമിർ മൂന്നു വിക്കറ്റുകൾ എടുത്തു. ഉസ്മാൻ, വഹാബ് റിയാസ്, ശദബ് ഖാൻ, മുഹമ്മദ് നവാസ് എന്നിവർ ഒരോ വിക്കറ്റ് വീതവും എടുത്തു.

Previous articleസന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങൾ ഇത്തവണ കൊച്ചിയിൽ
Next article“ബയേണെതിരായ പരാജയം മറികടക്കാൻ ടീം ഒറ്റക്കെട്ടായി നിൽക്കണം”