മുൻ ഇന്ത്യൻ താരങ്ങളായ മദൻ ലാലും ഗൗതം ഗംഭീറും ബി.സി.സി.ഐയുടെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി അംഗങ്ങളാവും. അടുത്ത നാല് വർഷത്തേക്കുള്ള ബി.സി.സി.ഐയുടെ സെലെക്ടർമാരെ കണ്ടെത്തുകയെന്നതാവും ഇവരുടെ ജോലി. ഇരു താരങ്ങളും മുൻ ലോകകപ്പ് ജേതാക്കൾ കൂടിയാണ്. 1983ൽ ഇന്ത്യൻ ലോകകപ്പ് നേടിയപ്പോൾ മദൻ ലാൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. 2011ൽ ഇന്ത്യൻ ലോകകപ്പ് കിരീടം നേടിയപ്പോൾ ഗംഭീർ നിർണായക പ്രകടനം പുറത്തെടുത്തിരുന്നു.
ഇവരെ രണ്ടു പേരെയും കൂടാതെ മുൻ ഇന്ത്യൻ വനിതാ ടീം അംഗം സുലക്ഷണ നായികും കമ്മിറ്റിയിൽ അംഗമാവും. ഈ കമ്മിറ്റി നിലവിൽ ഒരു തവണ മാത്രമാവും മീറ്റിംഗ് നടത്തുക നിലവിൽ സെലക്‌ഷൻ കമ്മിറ്റിയിൽ നിന്ന് പോവുന്ന എം.എസ്.കെ പ്രസാദിനും ഗഗൻ ഖോടക്കും പകരക്കാരെ കണ്ടെത്തുകയെന്നതാവും ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ ലക്‌ഷ്യം.