മൂന്ന് വർഷങ്ങൾക്ക് ശേഷം ബ്രാവോ വെസ്റ്റിൻഡീസ് ടീമിൽ

- Advertisement -

മൂന്ന് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം വെസ്റ്റിൻഡീസ് ടീമിൽ തിരിച്ചെത്തി ബ്രാവോ. അയർലണ്ടിനെതിരെ നടക്കുന്ന മൂന്ന് ടി20 മത്സരങ്ങളുടെ പാരമ്പരയിലേക്കാണ് ബ്രാവോ വെസ്റ്റിൻഡീസ് ടീമിൽ തിരിച്ചെത്തിയത്. ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് മുൻപിൽ കണ്ടുകൊണ്ടാണ് ബ്രാവോയെ വെസ്റ്റിൻഡീസ് ടീമിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ മാസം അന്തർദേശീയ ക്രിക്കറ്റിൽ നിന്ന് വിരമിച്ച തന്റെ തീരുമാനം ബ്രാവോ മാറ്റിയിരുന്നു.

2016 സെപ്റ്റംബറിൽ പാകിസ്ഥാനെതിരെയുള്ള ടി20യാണ് ബ്രാവോ അവസാനമായി വെസ്റ്റിൻഡീസിന് വേണ്ടി കളിച്ചത്. വെസ്റ്റിൻഡീസിന് വേണ്ടി 66 ടി20 മത്സരങ്ങൾ ബ്രാവോ കളിച്ചിട്ടുണ്ട്. വെസ്റ്റിൻഡീസിന്റെ സ്ഥിരം ക്യാപ്റ്റനായ ജേസൺ ഹോൾഡർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഹോൾഡറുടെ അഭാവത്തിൽ കീറോൺ പൊള്ളാർഡ് ആവും അയർലാൻഡിനെതിരെ വെസ്റ്റിൻഡീസിനെ നയിക്കുക. ജനുവരി 15നാണ് പരമ്പരയിലെ ആദ്യ മത്സരം.

Westindies Team: Kieron Pollard (C), Dwayne Bravo, Sheldon Cottrell, Shimron Hetmyer, Brandon King, Evin Lewis, Khary Pierre, Nicholas Pooran, Rovman Powell, Sherfane Rutherford, Lendl Simmons, Hayden Walsh Jr, Kesrick Williams.

Advertisement