ഗ്രേനാഡയില്‍ കളി മുടക്കി മഴ

വിന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചു. ഒറ്റ പന്ത് പോലും എറിയാനാകാതെയാണ് മത്സരം ഉപേക്ഷിക്കപ്പെട്ടത്. ആദ്യം മഴ മൂലം ടോസ് വൈകുമെന്ന് മാത്രമാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും പിന്നീട് കളി നടക്കില്ലെന്ന് വ്യക്തമാകുകയായിരുന്നു. ഗ്രൗണ്ടില്‍ ഫ്ലഡ് ലൈറ്റ് സംവിധാനം ഇല്ലാതിരുന്നതും മത്സരം ഉപേക്ഷിക്കുന്നതിനു കാരണമായി.

പമ്പരയില്‍ ആദ്യ മത്സരം ഇംഗ്ലണ്ടും രണ്ടാം മത്സരം വിന്‍ഡീസുമാണ് വിജയിച്ചത്. പരമ്പരയിലെ നാലാം മത്സരം ഗ്രേനേഡയില്‍ തന്നെ ഫെബ്രുവരി 27നു നടക്കും.

Previous articleതനിക്ക് പിന്തുണ വേണ്ട സമയത്ത് സ്നേഹം തന്നത് മെസ്സിയെന്ന് നെയ്മർ
Next articleലോകകപ്പില്‍ വിന്‍ഡീസിനു സാധ്യത: ബെയിലിസ്