തനിക്ക് പിന്തുണ വേണ്ട സമയത്ത് സ്നേഹം തന്നത് മെസ്സിയെന്ന് നെയ്മർ

തനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകേണ്ട സമയത്ത് സ്നേഹം നൽകിയ വ്യക്തിയാണ് മെസ്സിയെന്ന് ബ്രസീലിയൻ താരം നെയ്മർ. ബാഴ്‌സലോണയിൽ എത്തിയ സമയത്ത് തനിക്ക് വേണ്ട പിന്തുണ മെസ്സി നൽകിയിരുന്നെന്നും നെയ്മർ പറഞ്ഞു. താൻ സാന്റോസിൽ എന്താണോ അതെ പോലെ തന്നെ ബാഴ്‌സലോണയിലും ആയിരിക്കണമെന്നാണ് മെസ്സി തന്നോട് പറഞ്ഞത്. വികാരാധീനനായിട്ടാണ് നെയ്മർ തന്റെ ടീം അംഗം ആയിരുന്ന മെസ്സിയെ പറ്റി സംസാരിച്ചത്.

ക്ലബ്ബിൽ തന്നെയോ അല്ലെങ്കിൽ വേറെ ആരെങ്കിലുമോ പേടിക്കേണ്ട കാര്യമില്ലെന്നും ഞങ്ങൾ എല്ലാവരും നിന്നെ സഹായിക്കാൻ ഉള്ളവർ ആണെന്നും മെസ്സി പറഞ്ഞുവെന്ന് നെയ്മർ പറഞ്ഞു.  നാല് വർഷം ബാഴ്‌സലോണയിൽ മെസ്സിക്കൊപ്പം കളിച്ചതിനു ശേഷമാണു നെയ്മർ റെക്കോർഡ് തുകക്ക് പി.എസ്.ജിയിൽ എത്തുന്നത്. 222 മില്യൺ യൂറോ നൽകിയാണ് നെയ്മറെ പി.എസ്.ജി സ്വന്തമാക്കിയത്. ഇപ്പോഴും നെയ്മർ മെസ്സിയോടുള്ള ആരാധന സൂക്ഷിക്കുന്നു എന്നതിനുള്ള തെളിവാണ് താരത്തിന്റെ പരാമർശങ്ങൾ.

ബാഴ്‌സലോണയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് അതിനുള്ള സാധ്യത കുറവാണെന്ന് നെയ്മർ പറഞ്ഞു. നെയ്മർ അടുത്ത സീസണിൽ റയൽ മാഡ്രിഡിലേക്കോ ബാഴ്‌സലോണയിലെക്കോ തിരിച്ചുവരുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് താരത്തിന്റെ പ്രതികരണം.  21ആം വയസ്സിലാണ് നെയ്മർ സാന്റോസിൽ നിന്ന് ബാഴ്‌സലോണയിൽ എത്തുന്നത്.

Previous articleമാപ്പ് പറഞ്ഞ് കെപ്പ, പക്ഷെ ചെൽസി പിഴയിട്ടു
Next articleഗ്രേനാഡയില്‍ കളി മുടക്കി മഴ