ന്യൂസിലാണ്ടിന്റെ നടുവൊടിച്ച് ദക്ഷിണാഫ്രിക്കൻ പേസർമാർ, ഗ്രാൻഡോം പൊരുതുന്നു

Sports Correspondent

Kagisorabada
Download the Fanport app now!
Appstore Badge
Google Play Badge 1

ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച. 91/5 എന്ന നിലയിലേക്ക് വീണ ടീമിനെ 66 റൺസ് കൂട്ടുകെട്ട് നേടി കോളിന്‍ ഗ്രാന്‍ഡോം – ഡാരിൽ മിച്ചൽ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 157/5 എന്ന നിലയിലാണ്.

കാഗിസോ റബാഡയുടെ ആദ്യ പ്രഹരങ്ങളിൽ തകര്‍ന്ന ന്യൂസിലാണ്ട് 9/2 എന്ന നിലയിലേക്ക് വീണ ശേഷം ഹെന്‍റി നിക്കോള്‍സും(39) മിച്ചലും ചേര്‍ന്ന് തിരിച്ചുവരവിന് ശ്രമിച്ചുവെങ്കിലും കോൺവേയെയും(16) നിക്കോള്‍സിനെയും പുറത്താക്കി മാര്‍ക്കോ ജാന്‍സന്‍ ന്യൂസിലാണ്ടിനെ പരുങ്ങലിലാക്കി.

Colindegrandhomme

ടോം ബ്ലണ്ടലിനെ റബാഡ പുറത്താക്കിയപ്പോള്‍ 91/5 എന്ന നിലയിലേക്ക് ന്യൂസിലാണ്ട് വീണു. അവിടെ നിന്ന് കൂടുതൽ നഷ്ടമില്ലാതെ രണ്ടാം ദിവസം അവസാനിപ്പിക്കുവാന്‍ ഗ്രാന്‍ഡോം – മിച്ചൽ കൂട്ടുകെട്ടിന് സാധിച്ചു.

ഗ്രാന്‍ഡോം 54 റൺസും മിച്ചൽ 29 റൺസും ആണ് നേടിയിട്ടുള്ളത്.