ഗ്ലോബല്‍ ടി20 കാനഡയില്‍ ആദ്യ പരാജയം ഏറ്റുവാങ്ങി ക്രിക്കറ്റ് വിന്‍ഡീസ് ടീം. ആദ്യ നാല് മത്സരങ്ങളിലും അപരാജിത കുതിപ്പ് തുടര്‍ന്ന ടീം. ഇന്നലെ നടന്ന മത്സരത്തില്‍ വാന്‍കോവര്‍ നൈറ്റ്സിനോടാണ് പരാജയം ഏറ്റുവാങ്ങിത്. 35 റണ്‍സിന്റെ വിജയമാണ് നൈറ്റ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത നൈറ്റ്സ് 20 ഓവറില്‍ 175/4 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ബോര്‍ഡ് ടീമിനു 19.3 ഓവറില്‍ 143 റണ്‍സ് മാത്രമേ നേടാനായുള്ളു. ടീം ഓള്‍ഔട്ട് ആവുകയും ചെയ്തു.
വാന്‍കോവര്‍ നായകന് ക്രിസ് ഗെയില്‍ ഫോമിലേക്ക് മടങ്ങിയെത്തിയതാണ് മത്സരത്തിന്റെ പ്രത്യേകത. 55 പന്തില്‍ 63 റണ്‍സ് നേടിയ ഗെയില്‍ 5 ബൗണ്ടറിയും 4 സിക്സും നേടി. റാസ്സി വാന്‍ ഡെര്‍ ഡൂസന്‍ 30 റണ്‍സും ആന്‍ഡ്രേ റസ്സല്‍ 18 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു. എവിന്‍ ലൂയിസ്(22), ബാബര്‍ ഹയാത്(14*) എന്നിവരും ടീമിനായി തിളങ്ങി. ബൗളിംഗില്‍ വിന്‍ഡീസ് ബോര്‍ഡ് ടീമിനു വേണ്ടി ദെര്‍വാല്‍ ഗ്രീന്‍ മൂന്നും ഖാരി പിയറി ഒരു വിക്കറ്റും നേടി.
ബോര്‍ഡ് ടീമിനു വേണ്ടി 43 റണ്‍സ് നേടി കാവം ഹോഡ്ജ് മാത്രമാണ് പൊരുതി നോക്കിയത്. ഫാബിയന്‍ അലെന്‍ 29 റണ്‍സും നേടിയപ്പോള്‍ മറ്റൊരു താരങ്ങള്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഷെല്‍ഡണ്‍ കോട്രെലിന്റെ നാല് വിക്കറ്റ് നേട്ടമാണ് വാന്‍കോവറിനു വിജയം നല്‍കിയത്. ഒപ്പം ആന്‍ഡ്രേ റസ്സല്‍ രണ്ടും ടിം സൗത്തി, സ്റ്റീവന്‍ ജേക്കബ്സ്, ഫവദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial