ഹെഡിന്റെ പരിക്ക്, ടെസ്റ്റ് ടീമിൽ മാക്സ്വെല്ലിന് ഇടം

ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് സ്ക്വാഡിൽ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിന് ഇടം. ട്രാവിസ് ഹെഡിന്റെ പരിക്കാണ് താരത്തിന് അവസരം നൽകിയത്. ഹെഡ് ഓസ്ട്രേലിയയുടെ ശ്രീലങ്കയ്ക്കെതിരെയുള്ള അഞ്ചാം ഏകദിനത്തിൽ കളിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ ആരോൺ ഫിഞ്ച് വ്യക്തമാക്കിയത് ടെസ്റ്റ് പരമ്പരയിൽ താരം കളിച്ചേക്കില്ലെന്നതാണ്. ഇപ്പോള്‍ അത് സ്ഥിരീകരിക്കുന്ന തരത്തിലാണ് ഓസ്ട്രേലിയ മാക്സ്വെല്ലിനെ ടീമിലുള്‍പ്പെടുത്തിയത്.

അഞ്ച് വര്‍ഷം മുമ്പാണ് മാക്സ്വെൽ ഒരു ടെസ്റ്റ് മത്സരം കളിച്ചത്. 29 ജൂണിന് ഗോളിലാണ് ആദ്യ ടെസ്റ്റ്.