ന്യൂകാസിൽ ശക്തരാകുന്നു, നിക്ക് പോപിനെ സ്വന്തമാക്കി

Nick Pope Signs

ന്യൂകാസിൽ അവരുടെ ടീം ശക്തമാക്കുന്നത് തുടരുന്നു. ബേർൺലിയുടെ ഗോൾ കീപ്പറായിരുന്ന നിക്ക് പോപ്പിനെ ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കി. നിക്ക് പോപ്പ് ന്യൂകാസിൽ നാലു വർഷത്തെ കരാർ ഒപ്പുവെച്ചതായി ന്യൂകാസിൽ യുണൈറ്റഡ് അറിയിച്ചു.

30കാരനായ പോപ്പ് അവസാന ആറ് വർഷമായി ബേർൺലിക്ക് ഒപ്പം ഉണ്ട്. ബേർൺലിയുടെ ഒന്നാം നമ്പറായ താരം ന്യൂകാസിലിലും കൂടെ ഒന്നാം നമ്പറാകും എന്ന പ്രതീക്ഷയിലാണ്.

കഴിഞ്ഞ സീസണിൽ ബേർൺലി പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയതാണ് നിക്ക് പോപ് ക്ലബ് വിടാനുള്ള കാരണം. പോപ്പ് ഇംഗ്ലണ്ടിന്റെ സീനിയർ ടീമിനായി എട്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ന്യൂകാസിലിൽ ഇപ്പോൾ മാർട്ടിൻ ദുബ്രവ്ക ആണ് ഒന്നാം നമ്പർ.