ഗിബ്സിനു ശേഷം ഏകദിനത്തിൽ ആദ്യമായി ഒരു ഓവറിൽ ആറു സിക്സുകൾ!!

Img 20210910 010512

ഗിബ്സിനു ശേഷം അന്താരാഷ്ട്ര ഏകദിന മത്സരത്തിൽ ഒരു ഓവറിൽ ആറ് സിക്സറുകൾ നേടുന്ന രണ്ടാമത്തെ താരമായി അമേരിക്കൻ ബാറ്റ്സ്മാൻ ജസ്കരൻ മൽഹോത്ര. ഇന്ന് ഒമാനിൽ നടന്ന ഏകദിന മത്സരത്തിൽ പപ്പുവ ന്യൂ ഗിനിയക്ക് എതിരെ ആയിരുന്നു മൽഹോത്രയുടെ താണ്ഡവം. പേസ് ബൗളർ ഗൗഡി ടോക്കയാണ് സിക്സ് വാങ്ങി കൂട്ടിയത്. ആകെ തന്റെ ഇന്നിങ്സിൽ 16 സിക്സുകൾ ജസ്കരൻ മൽഹോത്ര അടിച്ചു കൂട്ടി.

2007ൽ ദക്ഷിണാഫ്രിക്കയുടെ ഹെർഷൽ ഗിബ്സ് ഒരു ഓവറിൽ ആറു സിക്സ് അടിച്ച ശേഷം ഏകദിന ക്രിക്കറ്റിൽ ആദ്യമായാണ് ഒരു ഓവറിൽ ആറ് സിക്സുകൾ പിറക്കുന്നത്. ഇന്ന് സിക്സ് അടുച്ചു കൂട്ടിയ മൽഹോത്രയുടെ ഇതിനു മുമ്പുള്ള ഏറ്റവും ഉയർന്ന സ്കോർ 18 ആയിരുന്നു. ഇന്ന് അദ്ദേഹം 173 റൺസ് എടുത്ത് പുറത്താകാതെ നിന്നു. ഒരു അമേരിക്കക്കാരന്റെ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറുമാണിത്. അമേരിക്ക ഈ ഇന്നിങ്സിന്റെ ബലത്തിൽ 50 ഓവറിൽ 279 റൺസ് എടുത്തു. 134 റൺസിന്റെ വലിയ വിജയം അമേരിക്ക സ്വന്തമാക്കി.

Nine batsmen have hit six sixes in an over in top-level cricket:

1968 – Sir Garfield Sobers (for Nottinghamshire v Glamorgan)*

1984 – Ravi Shastri (Bombay v Baroda)*

2007 – Herschelle Gibbs (South Africa v Netherlands, World Cup)

2007 – Yuvraj Singh (India v England, T20)

2017 – Ross Whiteley (Worcestershire v Yorkshire, T20)

2018 – Hazratullah Zazai (Kabul Zwanan v Balkh Legends, T20)

2020 – Leo Carter (Canterbury v Northern Districts, T20)

2021 – Kieron Pollard (West Indies v Sri Lanka, T20)

2021 – Jaskaran Malhotra (United States v Papua New Guinea, ODI)

Previous articleചരിത്രമോർക്കുന്ന ചിത്രത്തിന്റെ സ്വാധീനവുമായി ഗോകുലത്തിന്റെ എവേ ജേഴ്സി
Next articleഇന്ത്യൻ താരങ്ങൾ എല്ലാം കൊറോണ നെഗറ്റീവ്, അഞ്ചാം ടെസ്റ്റ് നടക്കും