ഇന്ത്യൻ താരങ്ങൾ എല്ലാം കൊറോണ നെഗറ്റീവ്, അഞ്ചാം ടെസ്റ്റ് നടക്കും

20210910 011533

ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പർമാർ കോവിഡ് പോസിറ്റീവ് ആയതോടെ ഉണ്ടായ ആശങ്കയ്ക്ക് ചെറിയ ആശ്വാസം. ഇന്ന് ഇന്ത്യൻ താരങ്ങൾക്ക് നടത്തിയ ആർ ടി പി സി ആർ ടെസ്റ്റിൽ താരങ്ങൾ എല്ലാം നെഗറ്റീവ് ആണെന്ന് ഇന്ത്യൻ ടീം അറിയിച്ചു. അതുകൊണ്ട് തന്നെ അഞ്ചാം ടെസ്റ്റ് തടസ്സമില്ലാതെ നടക്കും എന്നാണ് ഇപ്പോൾ സൂചന.

നേരത്തെ ഇന്ത്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി, ബൗളിംഗ് കോച്ച് ഭരത് അരുൺ, ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ എന്നിവർ കൊറോണ പോസിറ്റീവ് ആയിരുന്നു. അവർ ഇപ്പോൾ ഐസൊലേഷനിൽ കഴിയുകയാണ്. പാർമാറിന്റെ അഭാവത്തിൽ ഇംഗ്ലണ്ട് ടീമിന്റെ ഫിസിയോ ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കും എന്നാണ് വാർത്ത.

Previous articleഗിബ്സിനു ശേഷം ഏകദിനത്തിൽ ആദ്യമായി ഒരു ഓവറിൽ ആറു സിക്സുകൾ!!
Next article“താൻ മാഞ്ചസ്റ്ററിൽ വെക്കേഷന് വന്നതല്ല, കിരീടം നേടുക തന്നെ ലക്ഷ്യം”