ഹാര്‍ദ്ദിക് ഓള്‍റൗണ്ടറോ, എനിക്ക് ആ അഭിപ്രായമില്ല: ഗവാസ്കര്‍

ഹാര്‍ദ്ദിക്ക പാണ്ഡ്യയുടെ ഇംഗ്ലണ്ടിലെ ബാറ്റിംഗ് പ്രകടനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഹാര്‍ദ്ദിക് പാണ്ഡ്യയെ ആര്‍ക്ക് വേണമെങ്കിലും ഓള്‍റൗണ്ടറെന്ന് അഭിസംബോധന ചെയ്യാമെന്ന് പറഞ്ഞ സുനില്‍ ഗവാസ്കര്‍, തന്നെ അതിനു കൂട്ടേണ്ടതില്ലെന്നും പറഞ്ഞു. നാല് മത്സരങ്ങളില്‍ നിന്നായി 10 വിക്കറ്റ് നേടിയ ഹാര്‍ദ്ദിക് എന്നാല്‍ ബാറ്റ് കൊണ്ട് മികവ് കണ്ടെത്തുവാന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. 245 റണ്‍സ് ഇന്ത്യ ചേസ് ചെയ്യുമ്പോള്‍ നിര്‍ണ്ണായക ഘട്ടത്തില്‍ ഹാര്‍ദ്ദിക് പൂജ്യത്തിനു പുറത്താകുകയായിരുന്നു. മത്സരം 60 റണ്‍സിനു ഇന്ത്യ അടിയറവു പറഞ്ഞു.

24 വയസ്സുകാരന്‍ താരം ട്രെന്റ് ബ്രിഡ്ജില്‍ അര്‍ദ്ധ ശതകം നേടിയത് ഒഴിച്ച് നിര്‍ത്തിയാല്‍ മോശം ബാറ്റിംഗ് ഫോമിലൂടെയാണ് കടന്ന് പോകുന്നത്. ഇംഗ്ലണ്ടിലെ പിച്ചില്‍ നിലയുറപ്പിക്കുവാന്‍ പാടുപെടുന്ന താരം 112 റണ്‍സാണ് 7 ഇന്നിംഗ്സുകളില്‍ നിന്നായി നേടിയിട്ടുള്ളത്.

Previous articleവിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു കുക്ക്, ഓവലിലേത് അവസാന ടെസ്റ്റ്
Next articleസെനഗൽ വിംഗർ ഇനി മുംബൈ സിറ്റിയിൽ