വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു കുക്ക്, ഓവലിലേത് അവസാന ടെസ്റ്റ്

ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാനും ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും അധികം റണ്‍സും നേടിയ അലിസ്റ്റര്‍ കുക്ക് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നു. ഓവലില്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റിനു ശേഷം തന്റെ വിരമിക്കലുണ്ടാകുമെന്നാണ് കുക്ക് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനായി ഏറ്റവും അധികം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരവും കുക്ക് തന്നെയാണ്. ഓവലിലേതുള്‍പ്പെടെ 161 ടെസ്റ്റുകളിലാണ് കുക്ക് ഇതുവരെ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുള്ളത്.

മോശം ഫോമില്‍ കളിക്കുന്ന കുക്ക് വിരമിക്കലിനു ശേഷം എസെക്സിനു വേണ്ടി കൗണ്ടി കളിക്കുമെന്ന് അറിയിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി താന്‍ ഇതിനെക്കുറിച്ച് ചിന്തിക്കുന്നുവെന്നും ഇപ്പോള്‍ അതിനു പറ്റിയ സമയാണെന്നുമാണ് കുക്ക് അഭിപ്രായപ്പെട്ടത്. ടെസ്റ്റ് സ്കോറര്‍മാരില്‍ നിലവില്‍ ആറാം സ്ഥാനത്താണ് അലിസ്റ്റര്‍ കുക്ക് നിലകൊള്ളുന്നത്.

ഇംഗ്ലണ്ടിനെ 59 ടെസ്റ്റ് മത്സരങ്ങളില്‍ നയിച്ചിട്ടുള്ള കുക്ക് ഇതില്‍ നിന്ന് 24 വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Previous articleലാലിഗയിൽ ടീം സ്വന്തമാക്കി ബ്രസീൽ ഇതിഹാസം റൊണാൾഡോ
Next articleഹാര്‍ദ്ദിക് ഓള്‍റൗണ്ടറോ, എനിക്ക് ആ അഭിപ്രായമില്ല: ഗവാസ്കര്‍