ലോകകപ്പ് ഫൈനലിലെ തോൽവി അതേ വേദിയിലെ ആദ്യ ടെസ്റ്റിൽ ടീമിനെ അലോസരപ്പെടുത്തില്ല – ഗാരി സ്റ്റെഡ്

2019 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോട് ന്യൂസിലാണ്ട് കിരീടം കൈവിടുമ്പോൾ അത് ഏറ്റവും വിചിത്രമായ രീതിയിലായിരുന്നു. സൂപ്പർ ഓവറിലും മത്സരം ടൈ ആയപ്പോൾ ബൌണ്ടറികളുടെ എണ്ണത്തിൽ ഇംഗ്ലണ്ട് വിജയയിായി മാറിയപ്പോൾ ഹൃദയം നുറുങ്ങുമാറും വേദനയാകും ന്യൂസിലാണ്ട് താരങ്ങളും ആരാധകരും ഏറ്റുവാങ്ങിയത്. എന്നാൽ ഇതേ വേദിയിൽ നാളെ ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പര ആരംഭിക്കുമ്പോൾ ടീമിനെ പഴയ ഓർമ്മകൾ വേട്ടയാടുകയില്ലെന്നാണ് ന്യൂസിലാണ്ട് മുഖ്യ കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞത്.

ആർക്കും ആ ഓർമ്മകൾ മറക്കുവാൻ സാധ്യമല്ലെന്നത് വസ്തുതയാണെന്നും എന്നാൽ ലോർഡ്സിൽ ക്രിക്കറ്റ് കളിക്കുവാനെത്തുന്നത് ഓരോ തവണയും സന്തോഷകരമായ അവസ്ഥയാണെന്ന് സ്റ്റെഡ് സൂചിപ്പിച്ചു. താൻ ലോർഡ്സിൽ ആദ്യമായി കളിക്കുന്ന ചില താരങ്ങളോട് സംസാരിച്ചപ്പോൾ അവരെല്ലാം ആവേശത്തിലാണെന്നാണ് മനസ്സിലാക്കിയതെന്നും സ്റ്റെഡ് പറഞ്ഞു.

Previous articleവിദാലിന് കൊറോണ, ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇല്ല
Next articleഎറിക് ഗാർസിയ ബാഴ്സലോണയിൽ, 2026 വരെ കരാർ, 400 മില്യൺ റിലീസ് ക്ലോസ്