വിദാലിന് കൊറോണ, ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇല്ല

ചിലി ദേശീയ താരം അർടുറോ വിദാലിന് കൊറോണ പോസിറ്റീവ്. ചിലി ഫുട്ബോൾ ടീമാണ് കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. ടോൺസിലിറ്റിസ് അസുഖമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദാൽ പരിശോധനയിൽ കൊറോണ പോസിറ്റീവ് ആണെന്ന് തെളിയുക ആയിരുന്നു. വിദാൽ കഴിഞ്ഞ ആഴ്ച കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. വിദാലിന് ചിലിയുടെ നിർണായക മത്സരങ്ങൾ നഷ്ടമാകും. അർജന്റീനയ്ക്ക് എതിരായും ബൊളീവിയക്ക് എതിരായും ഉള്ള ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ വിദാലിന് കളിക്കാൻ ആവില്ല. കോപ അമേരിക്ക മത്സരങ്ങൾക്ക് വിദാൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Previous articleരണ്ടാം ടെസ്റ്റിൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷ – ട്രെന്റ് ബോൾട്ട്
Next articleലോകകപ്പ് ഫൈനലിലെ തോൽവി അതേ വേദിയിലെ ആദ്യ ടെസ്റ്റിൽ ടീമിനെ അലോസരപ്പെടുത്തില്ല – ഗാരി സ്റ്റെഡ്