സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ വാതുവെപ്പുകാർ താരത്തെ സമീപിച്ചെന്ന് ഗാംഗുലി

Photo: Twitter/@BCCI

സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ ഒരു താരത്തെ വാതുവെപ്പുക്കാർ സമീപിച്ചുവെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. അതെ സമയം താരത്തെ വാതുവെപ്പുക്കാർ സമീപിച്ചത് താരം ബി.സി.സി.ഐ അഴിമതി വിരുദ്ധ സമിതിയെ അറിയിച്ചുവെന്നും ഗാംഗുലി അറിയിച്ചു.

എന്നാൽ താരത്തിന്റെ പേര് സൗരവ് ഗാംഗുലി വെളിപ്പെടുത്തിയിട്ടില്ല. ഈ അടുത്തിടെ കർണാടക പ്രീമിയർ ലീഗിലും തമിഴ്നാട് പ്രീമിയർ ലീഗിലും വാതുവെപ്പ് നടന്നുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു. കർണാടക പ്രീമിയർ ലീഗ് വാതുവെപ്പ് വിവാദത്തിൽ പോലീസ് കെ.പി.എൽ താരങ്ങളെ അറസ്റ്റ് ചെയുകയും ചെയ്തിരുന്നു.

വാതുവെപ്പുക്കാർ താരങ്ങളെ സമീപിക്കുന്നതല്ല പ്രശ്നമെന്നും വാതുവെപ്പുക്കാർ സമീപിച്ചതിന് ശേഷം താരങ്ങൾ എന്ത് ചെയ്യുന്നു എന്നതാണ് പ്രശ്നമെന്നും ഗാംഗുലി പറഞ്ഞു. വാതുവെപ്പുക്കാർ സമീപിച്ചതുകൊണ്ട് മാത്രം ടൂർണമെന്റുകൾ നിർത്തലാക്കുന്നത് ബി.സി.സി.ഐക്ക് എളുപ്പമല്ലെന്നും ഗാംഗുലി പറഞ്ഞു.

Previous articleപിടി മുറുക്കി ഓസ്ട്രേലിയ, ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ പാക്കിസ്ഥാന്‍ പൊരുതുന്നു
Next articleഅണ്ടര്‍ 19 ലോകകപ്പ് – പ്രിയം ഗാര്‍ഗ് ഇന്ത്യയെ നയിക്കും