പിടി മുറുക്കി ഓസ്ട്രേലിയ, ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ പാക്കിസ്ഥാന്‍ പൊരുതുന്നു

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ പാക്കിസ്ഥാന്‍ പൊരുതുന്നു. ഓസ്ട്രേലിയയുടെ സ്കോറായ 589/3 എന്ന സ്കോര്‍ പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 302 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. അതിന് ശേഷം ഫോളോ ഓണിന് വിധേയരായ ടീം തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 56 ഓവറില്‍ 173/5 എന്ന നിലയിലാണ്.

രണ്ടാം ഇന്നിംഗ്സില്‍ 68 റണ്‍സ് നേടിയ ഷാന്‍ മക്സൂദും 57 റണ്‍സ് നേടിയ അസാദ് ഷഫീക്കും മാത്രമാണ് പാക് നിരയില്‍ തിളങ്ങിയത്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ പാക്കിസ്ഥാന്‍ 114 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

മത്സരം നാലാം ദിവസം പുരോഗമിക്കുകയാണ്.

Previous articleബാലൻ ഡി ഓർ ഇന്ന്, സാധ്യതയിൽ മെസ്സിയും വാൻ ഡൈകും മാത്രം
Next articleസയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ വാതുവെപ്പുകാർ താരത്തെ സമീപിച്ചെന്ന് ഗാംഗുലി