അണ്ടര്‍ 19 ലോകകപ്പ് – പ്രിയം ഗാര്‍ഗ് ഇന്ത്യയെ നയിക്കും

ദക്ഷിണാഫ്രിക്കയില്‍ 2020 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഉത്തര്‍പ്രദേശ് താരം പ്രിയം ഗാര്‍ഗ് നയിക്കും. ടൂര്‍ണ്ണമെന്റിലേക്കുള്ള 15 അംഗ സ്ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് എയിലാണ് ടൂര്‍ണ്ണമെന്റില്‍ കളിക്കുക. ജപ്പാന്‍, ന്യൂസിലാണ്ട്, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഇവരില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ ലീഗ് സ്റ്റേജിലേക്ക് എത്തും.

Previous articleസയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ വാതുവെപ്പുകാർ താരത്തെ സമീപിച്ചെന്ന് ഗാംഗുലി
Next articleന്യൂസിലാണ്ടിന്റെ രക്ഷകരായി വില്യംസണ്‍-റോസ് ടെയിലര്‍ കൂട്ടുകെട്ട്