മൂന്ന് സബ് ഒരുമിച്ച് ഇറക്കിയത് മണ്ടത്തരം ആയെന്ന് സാരി

- Advertisement -

ഇന്നലെ നടന്ന കോപ ഇറ്റാലിയ മത്സരത്തിൽ യുവന്റസ് തോൽക്കാത്തത് ഭാഗ്യമായെന്ന് യുവന്റസ് പരിശീലകൻ. ഇന്നലെ നടന്ന കോപ്പാ ഇറ്റാലിയ സെമിയിൽ എ സി മിലാനോട് 0-0 എന്ന സമനില വഴങ്ങുകയായിരുന്നു യുവന്റസ്. ആദ്യ പാദത്തിലെ എവേ ഗോളിന്റെ ബലത്തിൽ യുവന്റസ് ഫൈനലിലേക്കും എത്തി. എന്നാൽ ഇന്നലെ തന്റെ സബ്സ്റ്റിട്യൂഷനുകൾ പിഴച്ചു എന്ന് സാരി സമ്മതിച്ചു.

അഞ്ച് സബ്സ്റ്റിട്യൂഷനുകൾ ഉണ്ട് എന്നത് കൊണ്ടാണ് താൻ രണ്ടാം പകുതിയിൽ ഒരുമിച്ച് മൂന്ന് മാറ്റങ്ങൾ വരുത്തിയത്. എന്നാൽ അത് വലിയ വിഡ്ഡിത്തമായി എന്ന് സാരി സമ്മതിക്കുന്നു. ഒരുമിച്ച് മൂന്ന് താരങ്ങളെ മാറ്റിയതോടെ ടീമിന്റെ താളം ആകെ തെറ്റി. ഭാഗ്യം കൊണ്ട് മാത്രമാണ് യുവന്റസ് പരാജയപ്പെടാതിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ പത്ത് പേരുമായി കളിച്ചിട്ടു പോലും മിലാൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Advertisement