ടി20യിൽ ഒരു ടീമിന് രണ്ട് ഇന്നിംഗ്സ് വേണ്ടെന്ന് ഗംഭീറും ബ്രെറ്റ് ലീയും

- Advertisement -

ടി20 ക്രിക്കറ്റ് നാല് ഇന്നിങ്‌സായി മാറ്റണമെന്ന നിർദേശത്തിനെതിരെ മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീറും മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീയും. ക്രിക്കറ്റിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി ടി20 ഓരോ ടീമിനും രണ്ട് ഇന്നിങ്‌സുകൾ വീതം വേണമെന്ന നിർദേശം മുന്നോട്ട് വന്നിരുന്നു. എന്നാൽ ഇത്തരമൊരു തീരുമാനത്തെ പിന്തുണക്കുന്നില്ലെന്ന് ഗൗതം ഗംഭീറും ബ്രെറ്റ് ലീയും പറഞ്ഞു.

നേരത്തെ സച്ചിൻ ടെണ്ടുൽക്കർ നൽകിയ നിർദേശം പോലെ വേണമെങ്കിൽ ഏകദിന ക്രിക്കറ്റ് 25 ഓവർ വീതമുള്ള നാല് ഇന്നിങ്‌സുകളാക്കാമെന്നും ഗംഭീർ പറഞ്ഞു. നിലവിൽ ടി20 ക്രിക്കറ്റ് വളരെ ചെറിയ ഫോർമാറ്റ് ആണെന്നും അത് 10 ഓവറുകൾ വീതമുള്ള ഇന്നിംഗ്സ് ആക്കിയാൽ വളരെ ചെറിയ ഇന്നിംഗ്സ് ആവുമെന്നും ഗംഭീർ പറഞ്ഞു. നിലവിൽ ടി20 ക്രിക്കറ്റ് നാല് ഇന്നിങ്‌സായി മാറ്റുന്നത് ശരിയായ തീരുമാനം ആവില്ലെന്ന് ബ്രെറ്റ് ലീ പറഞ്ഞു.

Advertisement