നാലാം ടെസ്റ്റ് ഗാബയില്‍ തന്നെ നടക്കും, ഇന്ത്യ ബ്രിസ്ബെയിനില്‍ എത്തും

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റ് ബ്രിസ്ബെയിനില്‍ തന്നെ നടക്കുമെന്ന് അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യ ബ്രിസ്ബെയിനിലേക്ക് യാത്ര ചെയ്യുവാനുള്ള തങ്ങളുടെ സമ്മതം അറിയിച്ചതോടെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്.

കൊറോണയുടെ പുതിയ സ്ട്രെയിന്‍ കണ്ടെത്തിയതോടെ ബ്രിസ്ബെയിന്‍ പൂര്‍ണ്ണമായ ലോക്ക്ഡൗണിലാണ്. ക്യൂന്‍സ്ലാന്‍ഡ് തങ്ങളുടെ അതിര്‍ത്തി അടച്ചുവെങ്കിലും ടീമുകളെ അവിടെ എത്തിക്കുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റ് ജനുവരി 15 മുതല്‍ 19 വരെയാണ് നടക്കുന്നത്.