30 വര്‍ഷത്തിനു ശേഷം വീണ്ടും നാട്ടില്‍ ഒരു ഫോളോ ഓണ്‍, ഓസ്ട്രേലിയന്‍ ക്രിക്കറ്റിനു നാണക്കേടിന്റെ ദിവസം

സിഡ്നി ടെസ്റ്റില്‍ ഇന്ത്യ ഓസ്ട്രേലിയയെ ഫോളോ ഓണിനു വിധേയരാക്കിയപ്പോള്‍ 30 വര്‍ഷത്തിനു ശേഷമാണ് നാട്ടില്‍ ഫോളോ ഓണിനു ഓസീസ് ടീം വിധിക്കപ്പെടുന്നത്. 1988ല്‍ ഇംഗ്ലണ്ടായിരുന്നു ഇതിനു മുമ്പ് ഓസ്ട്രേലിയയെ നാട്ടില്‍ ഫോളോ ഓണിനു വിധേയരാക്കിയ ടീം. മെല്‍ബേണില്‍ ഇന്ത്യയ്ക്ക് സമാനമായ അവസരം ലഭിച്ചിരുന്നുവെങ്കിലും അന്ന് വിരാട് കോഹ്‍ലി അതിനു മുതിര്‍ന്നില്ല.

സിഡ്നി ടെസ്റ്റില്‍ മഴയും വെളിച്ചക്കുറവും മൂലം ഏറെ ഓവറുകള്‍ നഷ്ടമായതിനെത്തുടര്‍ന്ന് ഇന്ത്യ വീണ്ടും ബാറ്റ് ചെയ്യേണ്ടതില്ലെന്ന് ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.