ശ്രദ്ധ ശ്രീലങ്കന്‍ പര്യടനത്തില്‍ തന്നെയാവണം – ജോ റൂട്ട്

England
- Advertisement -

ഇന്ത്യയ്ക്കെതിരെ നാല് ടെസ്റ്റുകളെന്ന വലിയ വെല്ലുവിളിയാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ ശ്രദ്ധ ശ്രീലങ്കയ്ക്കെതിരെ ഗോളില്‍ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ മാത്രമായിരിക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ആദ്യ ടെസ്റ്റില്‍ മികച്ച വിജയമാണ് ഇംഗ്ലണ്ട് നേടിയത്.

അടുത്ത് നടക്കാനിരിക്കുന്ന നാല് മത്സരങ്ങളെക്കുറിച്ചാണ് ടീമിന്റെ ചിന്തയെങ്കില്‍ ഇപ്പോള്‍ നടക്കാനിരിക്കുന്ന ഈ ടെസ്റ്റില്‍ ടീമിന് വിജയിക്കുവാനുള്ള മികച്ച സാധ്യതയുണ്ടാകില്ലെന്ന് ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി. ഇപ്പോള്‍ ടീമിന്റെ ശ്രദ്ധ രണ്ടാം ടെസ്റ്റും ആദ്യ മത്സരത്തിലെ പോലെ വിജയിക്കുക എന്നത് മാത്രമാണെന്ന് ജോ റൂട്ട് വ്യക്തമാക്കി.

Advertisement