ഇന്ത്യയുടെ ഈ തോല്‍വിയിലെ ചില പ്രത്യേകതകള്‍ ഇവ

- Advertisement -

ഇന്ത്യയ്ക്കായി ഇന്ത്യയില്‍ വെച്ച് റണ്‍ ചേസിംഗില്‍ കോഹ്‍ലി ശതകം നേടിയ ശേഷം പരാജയപ്പെടുക എന്നതാണ് ഇന്ത്യയുടെ ഇന്നതേ തോല്‍വിയിലെ പ്രത്യേകത. ചേസിംഗില്‍ മികവ് പുലര്‍ത്തുന്ന ഇന്ത്യന്‍ നായകന്‍ കോഹ്‍ലി തന്റെ 38ാം ശതകം ഇന്നത്തെ മത്സരത്തില്‍ സ്വന്തമാക്കിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ ഇന്ത്യന്‍ നായകനായില്ല.

227/8 എന്ന നിലയില്‍ വീണ് ശേഷം ഇന്ത്യയ വിന്‍ഡീസിനെ 283 റണ്‍സ് നേടുവാന്‍ അനുവദിച്ചു എന്നതും ഇന്നത്തെ തോല്‍വിയ്ക്ക് കാരണമായിട്ടുണ്ട്. ആദ്യ മത്സരത്തില്‍ മികച്ച സ്കോര്‍ നേടിയിട്ട് കീഴടങ്ങിയ വിന്‍ഡീസ് രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിറപ്പിക്കുകയും മൂന്നാം മത്സരത്തില്‍ ഇന്ത്യയെ ഞെട്ടിക്കുകയും ചെയ്തിരിരിക്കുകയാണ്.

രണ്ടാം മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തതിനു പഴി കേട്ടുവെന്നതും ഇന്ന് കോഹ്‍ലിയെ ചേസിംഗ് തിരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിച്ചിരുന്നു. അതേ സമയം ഇന്ന് രണ്ടാം ഇന്നിംഗ്സിലാണ് സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ മികവ് നേടുവാനായത്. മര്‍ലന്‍ സാമുവല്‍സും ആഷ്‍ലി നഴ്സും തങ്ങളുടെ ബൗളിംഗ് മികവിലൂടെ അത് തെളിയിക്കുകയും ചെയ്ത മത്സരമാണിന്നത്തേത്.

അതേ സമയം ഇന്ത്യയുടെ ബാറ്റിംഗ് ശക്തിയും ഇന്ന് പരീക്ഷിക്കപ്പെട്ട മത്സരമായിരുന്നു. 5 ബാറ്റ്സ്മാന്മാരെ മാത്രമാണ് ഇന്ന് ഇന്ത്യ കളിപ്പിച്ചത്. ഭുവനേശ്വര്‍ കുമാര്‍ ഏഴാമനായി ബാറ്റിംഗിനെത്തുന്ന സ്ഥിതിയും ഇന്ത്യയുടെ തോല്‍വിയ്ക്ക കാരണമായി.

Advertisement