2020 സീസണില്‍ ഹാംഷയറിനൊപ്പം കളിക്കാന്‍ ഫിഡല്‍ എഡ്വേര്‍ഡ്സ് ഉണ്ടാകില്ല

2015ല്‍ കൊല്‍പക് താരമായി ഹാംഷയറില്‍ എത്തിയ വിന്‍ഡീസ് താരം ഫിഡല്‍ എഡ്വേര്‍സ് 2020 സീസണില്‍ ടീമിന് വേണ്ടി കളിക്കാനെത്തുകയില്ല. ക്ലബ് ആണ് ഈ വിവരം ഇന്നലെ പുറത്ത് വിട്ടത്. കോവിഡ് സ്ഥിതി കാരണമാണ് ഈ തീരുമാനത്തിലേക്ക് ക്ലബ്ബും താരവും എത്തിയതെന്ന് ഹാംഷയര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇംഗ്ലണ്ടില്‍ സ്ഥിരതാമസം ആക്കാത്ത താരങ്ങള്‍ക്ക് ഈ വിഷമ സ്ഥിതിയില്‍ ടീമിനൊപ്പം ചേരുന്നത് പ്രയാസകരമാണെന്ന് ക്ലബ്ബ് മനസ്സിലാക്കുന്നുവെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.

എഡ്വേര്‍ഡ്സ് 45 ഫസ്റ്റ് ക്ലാസ്സ് വിക്കറ്റുകളാണ് 2015 സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് നേടിയത്.2016 സീസണ്‍ പരിക്ക് മൂലം വിട്ട് നിന്ന താരം പിന്നീടുള്ള സീസണുകളില്‍ യഥാക്രമം 33, 50, 48 എന്നിങ്ങനെ വിക്കറ്റുകള്‍ നേടുകയായിരുന്നു.

2021ല്‍ താരം നല്‍കിയ സേവനങ്ങള്‍ക്ക് വേണ്ടി ക്ലബ് താരത്തിന ഒരു ടെസ്റ്റിമോണിയല്‍ മത്സരം ഒരുക്കുമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.