10 വർഷത്തിന് ശേഷം ഫവാദ് ആലം പാകിസ്ഥാൻ ടീമിൽ

പത്തു വർഷത്തെ ഇടവേളക്ക് ശേഷം പാകിസ്ഥാൻ ടെസ്റ്റ് ടീമിൽ ഇടം നേടി ഫവാദ് ആലം.  2009ൽ അവസാനമായി പാകിസ്ഥാന് ടെസ്റ്റ് കളിച്ച ഫവാദ് ആലം ശ്രീലങ്കക്കെതിരായ ടെസ്റ്റിനുള്ള പാകിസ്ഥാൻ ടീമിലാണ് ഇടം പിടിച്ചത്. 10 വർഷത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് പാകിസ്ഥാനിലേക്ക് തിരിച്ചെത്തുന്ന പരമ്പരകൂടിയാണ് ശ്രീലങ്കക്കെതിരെയുള്ളത്. ഫവാദ് ആലമിനെ കൂടാതെ ഉസ്മാൻ ഷിൻവാരിക്ക് ആദ്യമായി ടെസ്റ്റ് ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റിൽ ഫവാദ് ആലം പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന് പാകിസ്ഥാൻ ടീമിൽ അവസരം നൽകിയത്. മുൻപ് പാകിസ്ഥാന് വേണ്ടി മൂന്ന് ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഫവാദ് അലി ഒരു സെഞ്ചുറിയും സ്വന്തമാക്കിയിട്ടുണ്ട്. താരം പാകിസ്ഥാന് വേണ്ടി 38 ഏകദിന മത്സരങ്ങളും 24 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ഡിസംബർ 11ന് തുടങ്ങും.

Pakistan: Azhar Ali (c), Abid Ali, Asad Shafiq, Babar Azam, Fawad Alam, Haris Sohail, Imam-ul-Haq, Imran Khan, Kashif Bhatti, Mohammad Abbas, Mohammad Rizwan (wk), Naseem Shah, Shaheen Shah Afridi, Shan Masood, Yasir Shah, Usman Shinwari

Previous articleഇന്ത്യയുടെ മോശം ഫീൽഡിങ്ങിനെ വിമർശിച്ച് യുവരാജ് സിങ്
Next articleരണ്ടാം മത്സരത്തിലും വിജയമില്ലാതെ ഈസ്റ്റ് ബംഗാൾ