18 ഇന്നിംഗ്സുകള്‍, 1000 ഏകദിന റണ്‍സ്, വിവ് റിച്ചാര്‍ഡ്സിനെ മറികടന്ന് പാക് താരം

ആയിരം ഏകദിന റണ്‍സിലേക്ക് വേഗത്തില്‍ എത്തുന്ന ബാറ്റ്സ്മാനായി ഫകര്‍ സമന്‍. ഇന്ന് സിംബാബ്‍വേയ്ക്കെതിരെ അഞ്ചാം ഏകദിനത്തിനിടെയാണ് ഈ നേട്ടം ഫകര്‍ സമന്‍ കൈവരിക്കുന്നത്. ആറാം ഓവറിന്റെ അവസാന പന്തില്‍ ടെണ്ടായി ചതാരയെ ബൗണ്ടറി പായിച്ച് തന്റെ വ്യക്തിഗത സ്കോര്‍ 21 റണ്‍സില്‍ നില്‍ക്കുമ്പോളാണ് 1000 റണ്‍സ് എന്ന നേട്ടം ഫകര്‍ സമന്‍ സ്വന്തമാക്കിയത്.

18 ഇന്നിംഗ്സുകളില്‍ നിന്നാണ് ഈ നേട്ടം ഫകര്‍ സമന്‍ കൈവരിച്ചത്. 21 ഇന്നിംഗ്സുകളില്‍ നിന്ന് 1000 റണ്‍സ് നേടി വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിന്റെ നേട്ടമാണ് ഫകര്‍ സമന്‍ ഇന്ന് മറികടന്നത്.

റിച്ചാര്‍ഡ്സിനൊപ്പം കെവിന്‍ പീറ്റേര്‍സണ്‍, ജോനാഥന്‍ ട്രോട്ട്, ബാബ അസം, ക്വിന്റണ്‍ ഡിക്കോക്ക് എന്നിവരും ഈ നേട്ടം 21 ഇന്നിംഗ്സില്‍ നിന്നാണ് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial