ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കും: സ്വാന്‍

ഏകദിന പരമ്പര നഷ്ടമായതിനു പകരം വീട്ടുവാന്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. 2007നു ശേഷം ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പര ജയിക്കുവാന്‍ ഇന്ത്യയ്ക്കായിട്ടില്ല. എന്നാല്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും പന്ത് അധികം സ്വിംഗ് ചെയ്യില്ലെങ്കില്‍ ടെസ്റ്റ് പരമ്പരയില്‍ മുന്‍തൂക്കം ഇന്ത്യയ്ക്കായിരിക്കുമെന്നാണ് ഗ്രെയിം സ്വാന്‍ അഭിപ്രായപ്പെട്ടത്.

ഇന്നിംഗ്സ് ആരംഭത്തില്‍ സ്വിംഗ് ലഭിക്കില്ലെങ്കില്‍ ഇംഗ്ലണ്ടിനു റിവേഴ്സ് സ്വംഗിനെ ആശ്രയിക്കേണ്ടി വരും. അത് ബൗളര്‍മാര്‍ക്ക് ലഭിക്കുന്ന സമയമാവുമ്പോളേക്കും ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ നിലയുറപ്പിച്ച് കഴിഞ്ഞിട്ടുണ്ടാവുമെന്നും സ്വാന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial