അവസാന രണ്ട് ടി20യില്‍ ഫാഫിനു വിശ്രമം, ഡേവിഡ് മില്ലര്‍ നയിക്കും

- Advertisement -

പാക്കിസ്ഥാനെതിരെ അവസാന രണ്ട് ടി20 മത്സരങ്ങളില്‍ ഡേവിഡ് മില്ലര്‍ ടീമിനെ നയിക്കും. ഫാഫ് ഡു പ്ലെസിയ്ക്ക് അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് വിശ്രമം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചതോടെയാണ് ഡേവിഡ് മില്ലറില്‍ ചുമതല എത്തിയിരിക്കുന്നത്. ലോകകപ്പുള്ള വര്‍ഷമായതിനാല്‍ ഫാഫ് ഡു പ്ലെസിയുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം. ഇത് കൂടാതെ തങ്ങളുടെ ടീമിനെ നയിക്കുവാന്‍ കഴിയുന്ന താരങ്ങളെ കണ്ടെത്തുവാനുള്ള ശ്രമവും ഈ തീരുമാനത്തിനു പിന്നിലുണ്ട്.

ആദ്യ ടി20യില്‍ ഫാഫ് 45 പന്തില്‍ 78 റണ്‍സ് നേടി മികച്ച ഫോമിലാണ് കളിച്ചിരുന്നത്. കഴിഞ്ഞ മത്സരത്തില്‍ എന്നാല്‍ ഡേവിഡ് മില്ലര്‍ക്ക് ബാറ്റ് കൊണ്ട് കാര്യമായി ഒന്നും ചെയ്യാനായില്ലെങ്കിലും നാല് ക്യാച്ചുകളും രണ്ട് മത്സരം മാറ്റിയ റണ്ണൗട്ടുകളും നടപ്പിലാക്കി മത്സരത്തില്‍ അപൂര്‍വ്വമായി ഫീല്‍ഡിംഗിന്റെ മികവില്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയിരുന്നു.

Advertisement