മികച്ച തിരിച്ചുവരവ് നടത്തി എസെക്സ്

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 395 റണ്‍സ് ചേസ് ചെയ്ത എസെക്സ് രണ്ടാം ദിവസം ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങുന്നു. 5 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ് ടീം ഇപ്പോള്‍ നേടിയിട്ടുള്ളത്. 158 റണ്‍സിനു ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിലും പിന്നിലാണെങ്കിലും മികച്ച റണ്‍റേറ്റിലാണ് ടീം സ്കോറിംഗ് നടത്തിയത്. 58 ഓവറില്‍ നിന്ന് 237 റണ്‍സാണ് 4.09 റണ്‍സ് പ്രതി ഓവര്‍ കണക്കില്‍ എസെക്സ് നേടിയത്.

മൈക്കല്‍-കൈല്‍ പെപ്പര്‍(68), ടോം വെസ്റ്റലേ(57) എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം ആറാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടുകെട്ടുമായി നില്‍ക്കുന്ന ജെയിംസ് ഫോസ്റ്റര്‍(23*)-പോള്‍ വാള്‍ട്ടര്‍(22*) കൂട്ടുകെട്ടാണ് എസെക്സിനെ ഓള്‍ഔട്ട് ആക്കുവാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് വിലങ്ങ് തടിയായി മാറിയിട്ടുള്ളത്.

ഇന്ത്യയ്ക്കായി ഉമേഷ് യാദവും ഇഷാന്ത് ശര്‍മ്മയും രണ്ടും ശര്‍ദ്ധുല്‍ താക്കൂര്‍ ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial