ലിവർപൂളിനെ നേരിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൂന്ന് താരങ്ങൾ ഇല്ല

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത പ്രീസീസൺ മത്സരത്തിൽ മൂന്ന് താരങ്ങൾ ഉണ്ടാകില്ല എന്ന് ക്ലബ് അറിയിച്ചു. ക്ലബ് ക്യാപ്റ്റൻ അന്റോണിയോ വലൻസിയ, ഫ്രഞ്ച് താരം മാർഷ്യൽ, സെർബിയൻ താരം മാറ്റിച് എന്നിവരാണ് ലിവർപൂളിനെതിരെ കളിക്കില്ല എന്ന് ഉറപ്പായത്. ഏർത്കേക്സിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ഏറ്റ പരിക്കാണ് വലൻസിയക്ക് വിനയായത്. വലൻസിയ അമേരിക്കയിൽ നിന്ന് വിശ്രമത്തിനായി നാട്ടിലേക്ക് തിരിച്ചു. പ്രീമിയർ ലീഗ് സീസൺ ആരംഭവും വലൻസിയക്ക് നഷ്ടമാകും.

ലോകകപ്പ് വിശ്രമം കഴിഞ്ഞ് എത്തിയ മാറ്റിച്ച് ലിവർപൂളിനെതിരെ കളിക്കും എന്ന് കരുതിയതാണ് എങ്കിലും പരിശീലനത്തിനിടെ ഏറ്റ ചെറിയ പരിക്കാണ് മാറ്റിചിനെ പുറത്ത് ഇരുത്തുന്നത്. സ്വകാര്യ കാരണങ്ങൾക്കായി കുടുംബ സന്ദർശനത്തിന് പോയതാണ് മാർഷ്യൽ ലിവർപൂളിനെതിരെ കളിക്കാതിരിക്കാൻ കാരണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement