ഓയിന്‍ മോര്‍ഗന്‍ പടിയിറങ്ങുന്നു, പ്രഖ്യാപനം നാളെ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജേതാവായ നായകന്‍ ഓയിന്‍ മോര്‍ഗന്‍ വിരമിക്കുവാന്‍ ഒരുങ്ങുന്നു. നാളെ താരം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്. ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ നയിക്കുവാന്‍ താരം താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും മോശം ഫോമും ഫിറ്റ്നെസ്സും ആണ് താരത്തിനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

2009ൽ അയര്‍ലണ്ടിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് ടീം മാറിയ മോര്‍ഗന്‍ തന്റെ 7701 ഏകദിന റൺസിൽ 6957 റൺസും ഇംഗ്ലണ്ടിന് വേണ്ടിയാണ് നേടിയത്. മോര്‍ഗന്റെ കീഴിലാണ് ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്രിക്കറ്റിൽ വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിച്ചത്.

ജോസ് ബട്‍ലര്‍ ആവും ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുക്കുക എന്നാണ് അറിയുന്നത്.