മൂന്നാം മത്സരത്തില്‍ ടോം ബാന്റണ്‍ ഓപ്പണ്‍ ചെയ്തേക്കാമെന്ന് സൂചന നല്‍കി ഓയിന്‍ മോര്‍ഗന്‍

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ ഇംഗ്ലണ്ട് ഓപ്പണിംഗില്‍ പരീക്ഷിച്ചത് ടോം ബാന്റണെയും ജോണി ബൈര്‍സ്റ്റോയെയും ആയിരുന്നു. പരമ്പരയില്‍ ജോസ് ബട്‍ലറിന് വിശ്രമം നല്‍കിയതിനാല്‍ കൂടിയായിരുന്നു ടോം ബാന്റണിനെ ഓപ്പണിംഗില്‍ പരീക്ഷിക്കുവാന്‍ ഇംഗ്ലണ്ട് തീരുമാനിച്ചത്. താരം മികച്ച ഫോമില്‍ കളിക്കുകയും ചെയ്തു.

ഇംഗ്ലണ്ടിന്റെ ഓസ്ട്രേലിയന്‍ പരമ്പരയില്‍ ജോസ് ബട്‍ലര്‍ തിരികെ എത്തിയതോടെ ടോം ബാന്റണ്‍ മൂന്നാം നമ്പറിലേക്ക് ഇറങ്ങി. താരത്തിനാകട്ടെ അവിടെ അധികം ശോഭിക്കാനും ആയില്ല. ഇപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ നല്‍കിയ സൂചന ശരിയെങ്കിലും ടോം ബാന്റണെ മൂന്നാം മത്സരത്തില്‍ ഓപ്പണിംഗില്‍ പരീക്ഷിച്ചേക്കുമെന്നാണ് പറയുന്നത്.

ഇംഗ്ലണ്ട് ഓപ്പണിംഗില്‍ തങ്ങളുടെ വേറെ അവസരങ്ങളും പരീക്ഷിക്കുമെന്നാണ് പരമ്പര വിജയത്തിന് ശേഷമുള്ള പ്രസന്റേഷന്‍ സെറിമണിയില്‍ മോര്‍ഗന്‍ പറഞ്ഞത്. ഫോമിലില്ലാത്ത ജോണി ബൈര്‍സ്റ്റോയെ മാറ്റിയാകുമോ ഇംഗ്ലണ്ട് ബാന്റണ് ഓപ്പണിംഗില്‍ അവസരം നല്‍കുകക. അതോ ഫോമിലുള്ള ജോസ് ബട്‍ലര്‍ക്ക് വിശ്രമം നല്‍കിയിട്ടാകുമോ എന്നത് മാത്രമേ ഇനി ആലോചിക്കേണ്ടതുള്ളളു.

Previous articleഏഴാം സീഡ് ഡേവിഡ് ഗോഫിനെ വീഴ്ത്തി ഷപോവലോവ്, കോരിച്ചും ക്വാർട്ടർ ഫൈനലിൽ
Next articleജിങ്കനെ സ്വന്തമാക്കാൻ വേണ്ടി ഒരു കൊൽക്കത്തൻ ഡാർബി!