ഏഴാം സീഡ് ഡേവിഡ് ഗോഫിനെ വീഴ്ത്തി ഷപോവലോവ്, കോരിച്ചും ക്വാർട്ടർ ഫൈനലിൽ

യു.എസ് ഓപ്പണിൽ ഏഴാം സീഡ് ബെൽജിയം താരം ഡേവിഡ് ഗോഫിനെ നാലാം റൗണ്ടിൽ മറികടന്നു കാനഡയുടെ പന്ത്രണ്ടാം സീഡ് ഡെന്നിസ് ഷപോവലോവ്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നഷ്ടമായ ശേഷം ആയിരുന്നു കനേഡിയൻ താരം മത്സരത്തിൽ ജയം കണ്ടത്. മത്സരത്തിൽ ഒറ്റത്തവണ മാത്രം ബ്രൈക്ക് വഴങ്ങിയ ഷപോവലോവ് 5 തവണയാണ് ഗോഫിന്റെ സർവീസ് ബ്രൈക്ക് ചെയ്തത്. 12 ഏസുകൾ മത്സരത്തിൽ ഉതിർത്ത കനേഡിയൻ താരം മികച്ച രണ്ടാം സർവീസുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. രണ്ടാം സെറ്റ് 6-3 നു നേടിയ ഷപോവലോവ് 6-4 നു മൂന്നാം സെറ്റ് നേടി മത്സരം കയ്യെത്തും ദൂരെയാക്കി.

നാലാം സെറ്റിലും ഗോഫിനു മേൽ ആധിപത്യം നേടിയ കനേഡിയൻ താരം 6-3 നു മൂന്നാം സെറ്റും നേടി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ജ്യോക്കോവിച്ച് അയോഗ്യനായതോടെ ക്വാർട്ടർ ഫൈനലിൽ എത്തിയ ബുസ്റ്റ ആണ് ഷപോവലോവിന്റെ അവസാന എട്ടിലെ എതിരാളി. സ്റ്റിസ്റ്റിപാസിനെ അട്ടിമറിച്ച് നാലാം റൗണ്ടിലേക്ക് എത്തിയ ബോർണ കോരിച്ച് ഓസ്‌ട്രേലിയൻ താരം ജോർദാൻ തോംസനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു ക്വാർട്ടർ ഫൈനലിൽ എത്തി. 7-5, 6-1, 6-3 എന്ന സ്കോറിന് ആയിരുന്നു ഇരുപത്തി ഏഴാം സീഡ് ആയ ക്രൊയേഷ്യൻ താരത്തിന്റെ ജയം. ക്വാർട്ടർ ഫൈനലിൽ അഞ്ചാം സീഡ് അലക്‌സാണ്ടർ സെരവ് ആണ് കോരിച്ചിന്റെ എതിരാളി.

Previous articleയു.എസ് ഓപ്പണിൽ അവസാന എട്ടിലേക്ക് മുന്നേറി നയോമി ഒസാക്ക
Next articleമൂന്നാം മത്സരത്തില്‍ ടോം ബാന്റണ്‍ ഓപ്പണ്‍ ചെയ്തേക്കാമെന്ന് സൂചന നല്‍കി ഓയിന്‍ മോര്‍ഗന്‍