ബാറ്റിംഗ് നിരയില്‍ കൂടുതല്‍ ആഴം വേണമെന്നതാണ് ഇംഗ്ലണ്ടിന് മെച്ചപ്പെടുവാനുള്ള ഒരു മേഖല – ഓയിന്‍ മോര്‍ഗന്‍

- Advertisement -

ഇംഗ്ലണ്ടിന് ആവശ്യം ഇപ്പോള്‍ മികച്ച മിഡില്‍ ഓര്‍ഡര്‍ – ലോവര്‍ ഓഡര്‍ ബാറ്റിംഗ് നിരയാണെന്നും ബാറ്റിംഗ് നിരയ്ക്ക് കൂടുതല്‍ ആഴം ഉണ്ടെങ്കില്‍ ഇംഗ്ലണ്ടില്‍ ലോകത്തില്‍ പരാജയപ്പെടുത്തുവാന്‍ പ്രയാസമേറിയ ടീമായി മാറുമെന്നും അഭിപ്രായപ്പെട്ട് ഓയിന്‍ മോര്‍ഗന്‍. ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തിലെ പല പ്രമുഖ താരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് ഇപ്പോള്‍ അയര്‍ലണ്ടിനെതിരെയുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ ഇപ്പോളുള്ള ടീമിനെ നോക്കിയാലും അവര്‍ കരുത്തുറ്റതാണെന്നും അതിനര്‍ത്ഥം തന്നെ ഇംഗ്ലണ്ടിന്റെ ബെഞ്ച് ശക്തമാണെന്നതാണെന്നും ഓയിന്‍ മോര്‍ഗന്‍ വെളിപ്പെടുത്തി. ഇത്രയും കരുത്തുറ്റ ടീം ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടില്ലെന്നും മോര്‍ഗന്‍ പറഞ്ഞു.

ജോഫ്ര, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയിട്ടും കരുത്തുറ്റ ടീമാണ് ഇംഗ്ലണ്ടിന്റേത് എന്നത് തന്നെ ഇതിന്റെ സൂചനയാണെന്നും ഇംഗ്ലണ്ട് പരിമിത ഓവര്‍ നായകന്‍ വ്യക്തമാക്കി. ഈ ടീം സെലക്ഷന്‍ വളരെ പ്രയാസകരമായിരുന്നു. ഇത്തവണ മാത്രമല്ല കഴിഞ്ഞ കുറേ കാലമായി ഇംഗ്ലണ്ടിന്റ ടീം സെലക്ഷന്‍ വളരെ പ്രയാസകരമായി മാറുകയാണെന്നും ഇംഗ്ലണ്ട് നായകന്‍ അഭിപ്രായപ്പെട്ടു.

Advertisement