ബിബിസി സ്പോര്‍ട്സ് താരമായി ബെന്‍ സ്റ്റോക്സ്, ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് സംഘം മികച്ച ടീം

- Advertisement -

ബിബിസിയുടെ ഈ വര്‍ഷത്തെ സ്പോര്‍ട്സ് പേഴ്സണാലിറ്റിയായി ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് തിരഞ്ഞെടുക്കപ്പെട്ടു. താരത്തിന് പുറമെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജേതാക്കളായ ടീം ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടീമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജോസ് ബട്‍ലര്‍ ഫൈനലില്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെ പുറത്താക്കിയത് ഈ വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷമായി തിരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ ഇംഗ്ലണ്ടിന്റെ ആന്‍ഡ്രൂ ഫ്ലിന്റോഫ് ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇംഗ്ലണ്ടില്‍ നിന്നുള്ള ആദ്യ താരമായി ബെന്‍ സ്റ്റോക്സ് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഇംഗ്ലണ്ടിലെ കായിക താരങ്ങള്‍ക്കും കായിക നിമിഷങ്ങള്‍ക്കുമായി നല്‍കുന്ന അവാര്‍ഡാണ് ബിബിസിയുടേത്. ഞായറാഴ്ചയാണ് ആണ് ചടങ്ങ് നടന്നത്.

Advertisement