ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് വമ്പന്‍ വിജയം

Tammybeaumont

വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ വമ്പന്‍ വിജയം നേടി ഇംഗ്ലണ്ട്. ഇന്നലെ ഡെര്‍ബിയിലെ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില് ‍താമി ബ്യൂമോണ്ട് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വനിതകള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടിയപ്പോള്‍ വിന്‍ഡീസിന് 6 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സേ നേടാനായുള്ളു.

47 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. 49 പന്തില്‍ നിന്ന് താമി 62 റണ്‍സ് നേടിയപ്പോള്‍ ഡാനിയേല്‍ വയട്ട്(17), ഹീത്തര്‍ നൈറ്റ്(25), ആമി എല്ലെന്‍ ജോണ്‍സ്(24) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. വിന്‍ഡീസിന് വേണ്ടി ഷക്കേര സെല്‍മാന്‍ മൂന്നും സ്റ്റെഫാനി ടെയിലര്‍, ഹെയ്ലി മാത്യൂസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

69 റണ്‍സ് നേടിയ ഡിയാന്‍ഡ്ര ഡോട്ടിന്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ പൊരുതി നിന്നത്. മറ്റാര്‍ക്കും തന്നെ രണ്ടക്ക സ്കോറിലേക്ക് എത്തുവാന്‍ സാധിക്കാതെ പോയപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സില്‍ വിന്‍ഡീസ് ചെറുത്ത് നില്പ് അവസാനിച്ചു. നത്താലി സ്കിവര്‍, സോഫി എക്സലെസ്റ്റോണ്‍ എന്നിവര്‍ ഇംഗ്ലണ്ടിനായി രണ്ട് വീതം വിക്കറ്റ് നേടി.

Previous articleമെഗ് ലാന്നിംഗ് മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍
Next articleബാഴ്സലോണയുടെ ലെഫ്റ്റ് ബാക്ക് ജൂനിയർ ഫിർപോയെ തേടി അറ്റലാന്റ