ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോർ, കുൽദീപ് യാദവിന്‌ ആറു വിക്കറ്റ്

Roshan

Download the Fanport app now!
Appstore Badge
Google Play Badge 1

നോട്ടിങ്ഹാമിൽ നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോർ. 49.5 ഓവറിൽ ഇംഗ്ലണ്ട് 268 റൺസിന്‌ ഓൾഔട്ട് ആവുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് പത്തോവറിൽ 25 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ട് നിരയിൽ ബെൻ സ്റ്റോക്സ് 50 റൺസും ജോസ് ബട്ട്ലർ 53 റൺസും നേടി. ഉമേഷ് യാദവ് 2 വിക്കറ്റ് നേടി.

ജേസൺ റോയിയും ജോണി ബൈർസ്റ്റോയും ചേർന്ന് ഇംഗ്ലണ്ടിന് ബേധപ്പെട്ട തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ 73 റൺസ് നേടിയ സഖ്യത്തെ കുൽദീപ് യാദവ് പിരിക്കുകയായിരുന്നു. തുടർന്ന് വന്ന ജോ റൂട്ട് മൂന്ന് റൺസ് മാത്രം എടുത്ത് പുറത്തായതോടെ ഇംഗ്ലണ്ട് തകർച്ചയെ നേരിട്ടു. ജോണി ബൈർസ്റ്റോയും ഇയാൻ മോർഗനും തുടർച്ചയായി പുറത്തായപ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റിന് 105 എന്ന നിലയിൽ ആയിരുന്നു. എന്നാൽ തുടർന്ന് വന്ന ബെൻസ്‌റ്റോക്സും ജോസ് ബട്ട്ലറും ചേർന്ന് സ്‌കോർ നില മുന്നോട്ട് കൊണ്ട് പോയി. ഇരുവരും ചേർന്ന് 93 റൺസിന്റെ പാർട്ണർഷിപ് ഉണ്ടാക്കി.

എന്നാൽ കുൽദീപ് യാദവിന്‌ മുന്നിൽ തകർന്ന ഇംഗ്ലണ്ട് നിശ്ചിത ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെടുത്തി കൊണ്ടിരുന്നു. എന്നാൽ അവസാന നിമിഷം ആഞ്ഞടിച്ച മോയിൻ അലിയും ആദിൽ റാഷിദുമാണ് ഇംഗ്ലണ്ടിനെ 268 എന്ന സ്‌കോറിൽ എത്തിച്ചത്. മോയിൻ അലി 24 റൺസും അതിൽ റാഷിദ് 22 റൺസുമാണ് എടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial