ഇംഗ്ലണ്ടിന്റേത് അധികാരക വിജയം, അടുത്ത മത്സരത്തിലെ ഏറ്റവും മികച്ച ഇലവനെ തന്നെ കളിപ്പിക്കുവാന്‍ ശ്രമിക്കും

ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പര വിജയിച്ച് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയ ഇംഗ്ലണ്ടിന്റേത് ആധികാരിക വിജയമെന്ന് പറഞ്ഞ് നായകന്‍ ഓയിന്‍ മോര്‍ഗന്‍. പരമ്പര വിജയിച്ചുവെങ്കിലും അടുത്ത മത്സരത്തില്‍ ഉദാസീന സമീപനം ഉണ്ടാകില്ലെന്നും തങ്ങളുടെ ഏറ്റവും മികച്ച ടീമിനെ തന്നെ മത്സരിപ്പിക്കുവാനാണ് തീരുമാനം എന്നും ഓയിന്‍ മോര്‍ഗന്‍ വ്യക്തമാക്കി.

ഓസ്ട്രേലിയ മികച്ച രീതിയില്‍ ഫീല്‍ഡിംഗും ബൗളിംഗും ചെയ്തുവെങ്കിലും ആദ്യ ആറോവറില്‍ ഇംഗ്ലണ്ടിന് ലഭിച്ച തുടക്കം ടീമിന് ഏറെ ഗുണം ചെയ്തുവെന്ന് ഓയിന്‍ മോര്‍ഗന്‍ വ്യക്തമാക്കി.

Previous articleഡൽഹി ക്യാപിറ്റൽസ് ക്യാമ്പിലും കൊറോണ വൈറസ് ബാധ
Next articleയു.എസ് ഓപ്പണിൽ അവസാന എട്ടിലേക്ക് മുന്നേറി നയോമി ഒസാക്ക