യു.എസ് ഓപ്പണിൽ അവസാന എട്ടിലേക്ക് മുന്നേറി നയോമി ഒസാക്ക

യു.എസ് ഓപ്പണിൽ നാലാം റൗണ്ടിൽ അനായാസ ജയവുമായി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി മുൻ ജേതാവ് നയോമി ഒസാക്ക. നാലാം സീഡ് ആയ ജപ്പാൻ താരം പതിനാലാം സീഡ് അന്നറ്റ് കോന്റെവെയിറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് അവസാന എട്ടിൽ ഇടം പിടിച്ചത്. തന്റെ രണ്ടാം യു.എസ് ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന ഒസാക്ക നിലവിലെ ഫോമിൽ കിരീടം നേടാനുള്ള സാധ്യത വലുതാണ്.

എതിരാളിയുടെ നാലു സർവീസ് ബ്രൈക്ക് ചെയ്ത ഒസാക്ക മത്സരത്തിൽ ഒരു സർവീസ് പോലും നഷ്ടപ്പെടുത്തിയില്ല. 6-3 നു ആദ്യ സെറ്റ് നേടിയ ജപ്പാൻ താരം 6-4 നു രണ്ടാം സെറ്റ് നേടി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ക്വാർട്ടർ ഫൈനലിൽ ആറാം സീഡ് പെട്ര ക്വിറ്റോവയെ അട്ടിമറിച്ച് എത്തുന്ന അമേരിക്കയുടെ സീഡ് ചെയ്യാത്ത ഷെൽബി റോജേഴ്‌സ് ആവും ഒസാക്കയുടെ എതിരാളി.

Previous articleഇംഗ്ലണ്ടിന്റേത് അധികാരക വിജയം, അടുത്ത മത്സരത്തിലെ ഏറ്റവും മികച്ച ഇലവനെ തന്നെ കളിപ്പിക്കുവാന്‍ ശ്രമിക്കും
Next articleഏഴാം സീഡ് ഡേവിഡ് ഗോഫിനെ വീഴ്ത്തി ഷപോവലോവ്, കോരിച്ചും ക്വാർട്ടർ ഫൈനലിൽ