ഈ ഇംഗ്ലണ്ട് ടീം പ്രതാപ കാലത്തെ ഓസ്ട്രേലിയയെ പോലെ

- Advertisement -

ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ടീമെന്ന് വിശേഷിക്കപ്പെട്ട ഓസീസ് സംഘത്തോട് നിലവിലെ ഇംഗ്ലണ്ട് ടീമിനെ ഉപമിച്ച് കെവിന്‍ പീറ്റേര്‍സണ്‍. തന്റെ ട്വീറ്റിലാണ് കെവിന്‍ പീറ്റേര്‍സണ്‍ ഇത്തരത്തിലുള്ള താരതമ്യം നടത്തിയത്. ഇന്നലെ പാക്കിസ്ഥാന്റെ കൂറ്റന്‍ സ്കോര്‍ അഞ്ചോളം ഓവറുകള്‍ ബാക്കി നില്‍ക്കെ നേടിയ ശേഷമാണ് മുന്‍ ഇംഗ്ലണ്ട് താരത്തിന്റെ അഭിപ്രായം.

ഈ ഇംഗ്ലണ്ട് ടീം പ്രതാപ കാലത്തെ ഓസ്ട്രേലിയയെ പോലെയാണ്, ഹെയ്ഡനു ജയം നല്‍കാനാവില്ലെങ്കില്‍ പോണ്ടിംഗ് അത് നേടിത്തരും ഇരുവര്‍ക്കും അത് നഷ്ടമായാല്‍ ഗില്‍ക്രിസ്റ്റ് വരും. ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, ജോസ് ബട്‍ലര്‍ എന്നിവരടങ്ങിയ ഇംഗ്ലണ്ടും അതുപോലെയാണെന്നാണ് പീറ്റേര്‍സണ്‍ ട്വീറ്റിയത്.

Advertisement