സബ് ജൂനിയർ ലീഗ്, ഫാക്ട് അക്കാദമിക്ക് ചെന്നൈയിനെതിരെ സമനില

സബ് ജൂനിയർ ലീഗിൽ ഫൈനൽ റൗണ്ടിലെ രണ്ടാം മത്സരത്തിലും ഫാക്ട് അക്കാദമിക്ക് വിജയമില്ല. ഗ്രൂപ്പ് എയിൽ ഇറങ്ങിയ ഫാക്ട് അക്കാദമി ഇന്ന് ചെന്നൈയിനോട് ആണ് സമനില വഴങ്ങിയത്. ചെന്നൈയിനുമായുള്ള ഫാക്ക്ടിന്റെ ഇന്നത്തെ മത്സരം ഗോൾരഹിതമായാണ് അവസാനിച്ചത്. ആദ്യ മത്സരത്തിൽ സതേൺ സമിറ്റിയോട് പരാജയപ്പെട്ടിരുന്ന ഫാക്ടിന് ഈ സമനില കൂടി ആയതോടെ പ്രതീക്ഷകൾ മങ്ങി‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ആദ്യ മത്സരത്തിൽ ഫാക്ടിന്റെ തോൽവി. അടുത്ത മത്സരത്തിൽ റിലയൻസ് യൂത്തിനെയാണ് ഫാക്ട് നേരിടേണ്ടത്.