ഐസൊലേഷന്‍ കഴിഞ്ഞ് പ്രധാന ടീമംഗങ്ങള്‍ എത്തുന്നു, ഇംഗ്ലണ്ടിന്റെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു

England2

പാക്കിസ്ഥാനെതിരെയുള്ള ഇംഗ്ലണ്ടിന്റെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു. പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുമ്പ് സ്ക്വാഡിൽ കോവിഡ് എത്തിയതോടെ താരങ്ങള്‍ സെല്‍ഫ് ഐസൊലേഷനിലേക്ക് മാറുകയും ഇംഗ്ലണ്ട് രണ്ടാം നിരയെ പ്രഖ്യാപിച്ചാണ് പാക്കിസ്ഥാനെ നേരിട്ടത്.

ജോസ് ബട്‍ലര്‍, ഓയിന്‍ മോര്‍ഗന്‍ എന്നിവരെല്ലാം അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ താരമെന്നാണ് വിലയിരുത്തപ്പെട്ടത്. ഇപ്പോള്‍ പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്ക് മുമ്പ് ടീമിലേക്ക് ഈ താരങ്ങള്‍ തിരികെ എത്തുന്നു.

രണ്ടാം നിര ടീമിൽ മികവ് പാലിച്ച ലൂയിസ് ഗ്രിഗറി, ജേക്ക് ബാള്‍, സാഖിബ് മഹമ്മൂദ്, മാറ്റ് പാര്‍ക്കിന്‍സൺ എന്നിവര്‍ 16 അംഗ സംഘത്തിലേക്ക് എത്തിയത്. ബെന്‍ സ്റ്റോക്സിന് വിശ്രമം നല്‍കിയിട്ടുണ്ട്.

അതേ സമയം ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ക്രിസ് വോക്സ്, സാം കറന്‍ എന്നിവര്‍ക്ക് ടീമിൽ ഇടം ഇല്ല. മാര്‍ക്ക് വുഡ്, ലിയാം ഡോസൺ, സാം ബില്ലിംഗ്സ് എന്നിവര്‍ക്കും ടീമിൽ സ്ഥാനമില്ല.

ജൂലൈ 16ന് ട്രെന്റ് ബ്രിഡ്ജിലാണ് പരമ്പര ആരംഭിക്കുന്നത്. ജൂലൈ 18, 20 തീയ്യതികളില്‍ ഹെഡിംഗ്‍ലി, ഓള്‍ഡ് ട്രാഫോര്‍ഡ് എന്നിവിടങ്ങളിൽ അവസാന രണ്ട് മത്സരങ്ങള്‍ നടക്കും.

ഇംഗ്ലണ്ട് : Eoin Morgan (c), Moeen Ali, Jonny Bairstow, Jake Ball, Tom Banton, Jos Buttler, Tom Curran, Lewis Gregory, Chris Jordan, Liam Livingstone, Saqib Mahmood, Dawid Malan, Matt Parkinson, Adil Rashid, Jason Roy, David Willey

Previous articleഅലക്സ് ടെല്ലസിനായി റോമ രംഗത്ത്
Next articleഎ സി മിലാനോട് ഡൊണ്ണരുമ്മ യാത്ര പറഞ്ഞു