എ സി മിലാനോട് ഡൊണ്ണരുമ്മ യാത്ര പറഞ്ഞു

20210714 140801

പി എസ് ജിയിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കുന്നതിന് തൊട്ടു മുമ്പായി എ സി മിലാനോട് യാത്ര പറഞ്ഞിരിക്കുകയാണ് ഇറ്റാലിയൻ യുവ ഗോൾ കീപ്പർ ഡൊണ്ണരുമ്മ. ഇംഗ്ലണ്ടിനെതിരായ പെനാൽറ്റി ഷൂട്ടൗട്ടിലെ ഹീറോ ആയ ഡൊണ്ണരുമ്മയെ പി എസ് ജി വലിയ കരാറിൽ സ്വന്തമാക്കി കഴിഞ്ഞു. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും വരും. അതിനു മുന്നോടിയായാണ് ഡൊണ്ണരുമ്മയുടെ യാത്ര പറയൽ.

“ചില തീരുമാനങ്ങൾ ബുദ്ധിമുട്ടാണ്, പക്ഷേ അത് തന്റെ വളർച്ചയുടെ പ്രധാന ഭാഗമാണ്, ഞാൻ വളരെ ചെറുപ്പത്തിൽ ആണ്, എട്ട് വർഷമായി ഞാൻ ഈ ജേഴ്സി അഭിമാനത്തോടെ ധരിച്ചു, ടീമിനു വേണ്ടി യുദ്ധം ചെയ്തു, കഷ്ടപ്പെട്ടു, വിജയിച്ചു, കരഞ്ഞു, ഈ ക്ലബ് തന്റെ കുടുംബമായിരുന്നു” ഡൊണ്ണരുമ്മ പറഞ്ഞു

“മിലാന്റെ ജേഴ്സിയിൽ പ്രധാന ലക്ഷ്യങ്ങളും ഞാൻ നേടിയിട്ടുണ്ട്, സീരി എയിലെ പതിനാറാമത്തെ വയസ്സിൽ അരങ്ങേറ്റം അതുൽ പ്രധാനാണ്. ഈ ക്ലബിൽ ചിലവഴിച്ച വർഷങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല.” താരം പറയുന്നു.

“ഇപ്പോൾ വിടപറയാനുള്ള നിമിഷം വന്നിരിക്കുന്നു, ഇത് എളുപ്പമുള്ള ഒരു തീരുമാനമായിരുന്നില്ല, ഈ ക്ലബ് എല്ലായ്പ്പോഴും എന്റെ ഹൃദയത്തിൽ ഉണ്ടായിരിക്കും, മിലാന് എല്ലാ വിജയാശംസകളും നേരുന്നു” ഡൊണ്ണരുമ്മ പറഞ്ഞു.