ഇംഗ്ലണ്ടിന് മോശം തുടക്കം, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 106 റണ്‍സ്

വിന്‍ഡീസിനെതിരെ സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം കളി പുരോഗമിക്കുമ്പോള്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. മത്സരത്തിന്റെ രണ്ടാം ദിവസം ടീമുകള്‍ ലഞ്ചിനായി പിരിയുമ്പോള്‍ ഇംഗ്ലണ്ട് 106/5 എന്ന നിലയിലാണ്. ഷാനണ്‍ ഗബ്രിയേലും ജേസണ്‍ ഹോള്‍ഡറുമാണ് ഇംഗ്ലണ്ടിന് കനത്ത പ്രഹരങ്ങളേല്പിച്ചത്.

റോറി ബേണ്‍സ്(30), ഡൊമിനിക് സിബ്ലേ(0), ജോ ഡെന്‍ലി(18) എന്നിവരെ ഷാനണ്‍ ഗബ്രിയേല്‍ മടക്കിയയച്ചപ്പോള്‍ സാക്ക് ക്രോളി(10), ഒല്ലി പോപ്(12) എന്നിവരെ ജേസണ്‍ ഹോള്‍ഡര്‍ പുറത്താക്കി. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സും ജോസ് ബട്‍ലറുമാണ് ക്രീസിലുള്ളത്.

ആറാം വിക്കറ്റില്‍ ഇതുവരെ ഇരുവരും ചേര്‍ന്ന് 19 റണ്‍സാണ് നേടിയിട്ടുള്ളത്. സ്റ്റോക്സ് 21 റണ്‍സും ജോസ് ബട്ലര്‍ 9 റണ്‍സുമാണ് ഇതുവരെ നേടിയിട്ടുള്ളത്.

Previous articleക്ലിഫോർഡ് മിറാണ്ട എഫ് സി ഗോവയുടെ സഹപരിശീലകനായി തുടരും
Next articleപെലെഗ്രിനി തിരികെ സ്പെയിനിൽ എത്തി, ഇനി റയൽ ബെറ്റിസിനെ നയിക്കും